Friday, April 6, 2007

ബോധി


ഞാന്‍
നിന്‍റ്റെ വാക്ക്‌ കൊണ്ട് മുറിഞ്ഞവന്‍
‍എന്‍റ്റെ മുറിവിലൂറുന്നത്‌
നിന്‍റ്റെ പ്രണയം
എന്നില്‍ വിങ്ങുന്നത്‌
നീ
എന്നെ നടുവേ പിളര്‍ന്നു നീ
അഗ്നിയാവുക
കനലില്‍ കടഞ്ഞെന്നില്‍
‍ജ്ഞാനം വരയുക
കണ്ണില്‍ തറഞ്ഞെന്നെ
ബുദ്ധനാക്കുക

07 April 2007